ബാലരാമപുരം: ഐത്തിയൂർ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് സമീപം നാട്ടിയിരുന്ന ഫ്ലക്സുകളും മറ്റ് രാഷ്ട്രീയപാർട്ടികളുടെ ഫ്ലക്സുകളും കുത്തിക്കീറി തീയിട്ടു നശിപ്പിച്ച് സ്ഥലത്ത് ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഐത്തിയൂർ കുഴിയംവിള വീട്ടിൽ പത്മനാഭൻ എന്ന ഷാജി (43), ഐത്തിയൂർ വലിയവിളാകത്ത് വീട്ടിൽ പെടലി ബിജു എന്ന ബിജു (36) എന്നിവരാണ് അറസ്റ്റിലായത്. ബാലരാമപുരം സി.ഐ ജി.ബിനു,എസ്.ഐ വിനോദ് കുമാർ, അഡി.എസ്.ഐ തങ്കരാജ്,സി.പി.ഒ സുനു എന്നിവരുടെ നേത്യത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.