കാട്ടാക്കട:നെയ്യാർഡാം കിക്മാ കോളേജ് യൂണിയൻ ഉദ്ഘാടനവും ആർട്സ് ഫെസ്റ്റും ഫിറോസ്.എ.അസീസ് ഉദ്ഘാടനം ചെയ്തു.കിക്മാ ചെയർമാൻ എ.ആർ.ധനേഷ് അദ്ധ്യക്ഷത വഹിച്ചു.ആർട്സ് വിഭാഗം വയലിനിസ്റ്റ് അരവിന്ദ് ഹരിദാസും,സ്പോർട്ട്സ് ക്ലബ് ഏഷ്യാഡ് ഗോൾഡ്മെഡൽ വിന്നർ ആര്യയും,തണൽ പദ്ധതി രാജേഷ് കുറ്റിച്ചലും ഉദ്ഘാടനം ചെയ്തു.മഹേഷ് തമ്പി,മുഹമ്മദ് അജ്മൽഷാ എന്നിവർ സംസാരിച്ചു.കുറ്റിച്ചൽ എസ്.ജി സ്പെഷ്യൽസ്കൂൾ വിദ്യാർത്ഥികളുടെയും കോളേജ് വിദ്യാർത്ഥികളുടെയും കലാപരിപാടികളും നടന്നു.