തിരുവനന്തപുരം:യുവജന ക്ഷേമ ബോർഡ് കെ.എ.എസ് പരീക്ഷാർത്ഥികൾക്കായി 12ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സെമിനാർ സംഘടിപ്പിക്കും. തിരുവനന്തപുരം ഗവ.വിമെൻസ് കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് നേതൃത്വം നൽകും. ഡോ.ശശിതരൂർ എം.പി, കെ.ജീവൻ ബാബു എന്നിവരും ക്ലാസുകൾ കൈകാര്യം ചെയ്യും.https://thewindow.ksywb.in/v2/register എന്ന ലിങ്ക് വഴി ആദ്യം രജിസ്റ്റർ ചെയ്ത് സെമിനാറിൽ പങ്കെടുക്കുന്ന 750 പേർക്ക് റഫറൻസ് ഗൈഡ് സൗജന്യമായി നൽകും.