നെടുമങ്ങാട് :നെടുമങ്ങാട് ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും കിഴക്കേബംഗ്ലാവ് എൻ.ടി.ആർ.എ നഗറിൽ പ്രസിഡന്റ് കെ.ശശിധരൻ നായരുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്‌ഘാടനം ചെയ്തു.കൗൺസിലർമാരായ ജെ.കൃഷ്ണകുമാർ,സി.സാബു, ടി.അർജുനൻ,സുമയ്യ മനോജ്,മുൻഷിമധു,അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് തെന്നൂർ നസിം തുടങ്ങിയവർ പ്രസംഗിച്ചു. ഫ്രണ്ട്സ് സ്റ്റഡി സെന്റർ ഡയറക്ടർ ബി.ചക്രപാണി ചികിത്സാ സഹായ ഫണ്ടിലേയ്ക്ക് ആദ്യനിക്ഷേപം സ്വീകരിച്ചു.ചലച്ചിത്ര പ്രവർത്തകർ ഷംനാദിന്റെ നേതൃത്വത്തിൽ വാട്‌സ്അപ്പ് കൂട്ടായ്മ സ്വരൂപിച്ച അമ്പതിനായിരം രൂപയാണ് ആദ്യനിക്ഷേപമായി സ്വീകരിച്ചത്.കലാപ്രതിഭ ഈശ്വർ മാധവ്,സ്‌കൂൾ ഗൈയിംസിൽ ബെസ്റ്റ് പ്ലെയർ അവാർഡ് കരസ്ഥമാക്കിയ ശ്രുതി എസ്.നായർ എന്നിവർക്ക് ഉപഹാരം സമ്മാനിച്ചു.വിനായക ഡാൻസ് അക്കാഡമിയുടെ ഡാൻസും മാലിനി,വിമൽദേവ്,അമേയ എന്നിവരുടെ ഗാനമേളയും നടന്നു.എം.സതീശ്കുമാർ സ്വാഗതവും ബി.ശ്രീകണ്ഠൻ നായർ നന്ദിയും പറഞ്ഞു.