മലയിൻകീഴ്:മൂങ്ങോട് അയ്യപ്പനിലയം ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികമഹോത്സവം ഇന്ന് മുതൽ 9 വരെ നടക്കും.രാവിലെ 9 ന് പുരാണപാരായണം,ഉച്ചയ്ക്ക് 12.30 ന് അന്നദാനം, രാത്രി 7.15-ന് നാമജപലഹരി, 8.30 ന് യക്ഷിഅമ്മയ്ക്ക് വിശേഷാൽപൂജ. 8 ന് രാവിലെ 7 ന് നെയ്യഭിഷേകം,ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകിട്ട് 5.15-ന് ആദ്ധ്യാത്മിക പ്രഭാഷണം, 6 ന് ശനീശ്വരപൂജ, രാത്രി 7.30-ന് ഭക്തിഗാനമേള, 8 ന് ഭഗവതിസേവ, 9 ന് പുഷ്പാഭിഷേകം. 9 ന് രാവിലെ 7.30-ന് വിശേഷാൽ നാഗപൂജ,ചെണ്ടമേളം, 9.30-ന് പുള്ളുവൻപാട്ട്, 10-ന് പൊങ്കാല, 11-ന് നാഗരൂട്ട്, വൈകിട്ട് 3 ന് ശിങ്കാരിമേളം, 4 ന് ആനപ്പുറത്ത് എഴുന്നള്ളത്ത്.