നെടുമങ്ങാട്:കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വനിതാ-ശിശുവികസന മന്ത്രാലയത്തിന്റെയും മൂഴി ടിപ്പുകൾചറൽ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നാളെ രാവിലെ 10ന് സൊസൈറ്റി ഹാളിൽ ആരോഗ്യ ബോധവത്കരണ സെമിനാറും പ്രദർശനവും നടക്കും.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർഷാ ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് മെമ്പർ കെ.ആർ.ശ്രീജ,മെമ്പർ ആനാട് ജയചന്ദ്രൻ സംസാരിക്കും.അസി.ടെക്‌നിക്കൽ അഡ്വൈസർ എസ്.പ്രഭാത് നേതൃത്വം നൽകും.മൂഴിയിൽ മുഹമ്മദ് ഷിബു അദ്ധ്യക്ഷത വഹിക്കും.