ആറ്റിങ്ങൽ: നാളീകേര വികസന കോർപ്പറേഷനിൽ പുതിയ വെളിച്ചെണ്ണ മില്ലും അഗ്രിമാളും വരുന്നു. അഡ്വ. ബി. സത്യൻ എം.എൽ.എയുടെ സബ്മിഷന് മറുപടിയായി നിയമസഭയിലാണ് ഈ വിവരം നൽകിയത്.
പ്രതിദിനം 30 മെട്രിക് ടൺ ശേഷിയുള്ള വെളിച്ചെണ്ണ മിൽ സ്ഥാപിക്കാനാണ് നടപടി. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി. വർക്ക് ഓർഡർ നല്കി കഴിഞ്ഞു. ഇതോടൊപ്പം തന്നെ നാളീകേര കോർപ്പറേഷന്റെ മുൻ ഭാഗത്ത് 4000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അഗ്രിമാളും സ്ഥാപിക്കും. ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ആറ്റിങ്ങലിൽ അഗ്രിമാൾ ഇല്ല. ദേശീയപാതയിൽ ആവശ്യമായ സ്ഥലസൗകര്യവും പാർക്കിംഗ് സൗകര്യവും ഇവിടെ ലഭ്യവുമാണ്. ഈ സാഹചര്യത്തിലാണ് അവസരം പ്രയോജനപ്പെടുത്തി കാർഷിക ഉത്പന്നങ്ങളുടെ വില്പന്നയ്ക്ക് വിപുലമായ മാൾ സംവിധാനം കൊണ്ട് വരുന്നത്.