നെടുമങ്ങാട് : അഴിക്കോട് മരുതിനകം വെഞ്ചമ്പി വീട്ടിൽ പരേതനായ എം.സുബൈർകുഞ്ഞിന്റെ ഭാര്യ ഖദീജാബീവി (83) റിയാദിൽ നിര്യാതയായി.മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് അഴിക്കോട് ജുമാ മസ്ജിദ് കബർസ്ഥാനിൽ ഖബറടക്കും.ഏക മകനും റിയാദ് മിനിസ്ട്രി ഓഫ് നാഷണൽ ഗാർഡിന്റെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ ഡോക്ടറുമായ എസ്.അബ്ദുൽ അസീസിനൊപ്പം 2003 മുതൽ റിയാദിൽ താമസിക്കുകയായിരുന്നു. മരുമകൾ: പി.കെ.ഫർസാന.