വർക്കല :ബി.പി.എം സ്കൂളിൽ ഇന്ന് രാവിലെ 9ന് മാതാപിതാക്കൾക്കായി 'അമ്മ അറിയാൻ" എന്ന
ബോധവത്കരണ ക്ളാസ് നടത്തും.പ്രശസ്ത മനശാസ്ത്രജ്ഞയും എഡ്യൂക്കേഷണൽ തെറാപ്പിസ്റ്റുമായ സുവിദ്യ ബിനോജ് നേതൃത്വം നൽകും.കൂടാതെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.അയിരൂരിൽ പ്രവർത്തിക്കുന്ന സ്‌പെക്ട്ര ഹെൽത്ത് കെയർ പോളി ക്ളീനിക്കും വർക്കലയിലെ ഡോ. അനൂപ്സ് ഇൻസൈറ്റ് ഐ ഹോസ്പിറ്റലും സംയുക്തമായാണ് മെഡിക്കൽ ക്യാമ്പ് നടത്തുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.