ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂളിന്റെ 21ാം വാർഷികം സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് രജിത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.സീരിയൽ താരം അഖിൽ മുഖ്യാതിഥിയായി പങ്കെടുത്തു.ഉഴമലയ്ക്കൽ പ്രസിഡന്റ് ഷൈജുപരുത്തിക്കുഴി,സെക്രട്ടറി സി.വിദ്യാധരൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.റഹിം,വാർഡ് മെമ്പർ ഷൈജാ മുരുകേശൻ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ജയകുമാർ,ഹെഡ്മാസ്റ്റർ ബദർസമാൻ,സ്റ്റാഫ് സെക്രട്ടറി എസ്.വിജയകുമാരി എന്നിവർ സംസാരിച്ചു.