കിളിമാനൂർ: ന​ഗരൂർ ചെമ്പരത്തുമുക്ക് ജം​ഗ്ഷനിൽ പ്രവർത്തിക്കുന്ന വിവിധ വ്യാപാരസ്ഥാപനങ്ങളിൽ പൂട്ട് പൊളിച്ച് മോഷണശ്രമം. വ്യാഴാഴ്ച അർദ്ധരാത്രി കഴിഞ്ഞാണ് സംഭവമെന്ന് കരുതുന്നു. ബിജുവിന്റെ തിരുവാതിര ട്രേഡേഴ്സ്, പഞ്ചായത്ത് ബിൽഡിം​ഗിൽ പ്രവർത്തിക്കുന്ന ചായക്കട, റബർ വ്യാപാരകേന്ദ്രം, തുണിക്കട എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്. എല്ലായിടത്തും പൂട്ട് തകർത്ത് മോഷ്ടാവ് കടയ്ക്കുള്ളിൽ കയറിയെങ്കിലും യാതൊന്നും നഷ്ടപ്പെട്ടതായി വിവരമില്ല. ന​ഗരൂർ പൊലീസ്, ഡോ​ഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലം സന്ദർശിച്ചു.