02

പോത്തൻകോട് : ഭാര്യയും കുഞ്ഞുമായി ബീമാപള്ളിയിൽപ്പോയി മടങ്ങിയ ഗൃഹനാഥൻ കഴക്കൂട്ടത്ത് കാറിടിച്ച് മരിച്ചു.ചൊവ്വാഴ്ച രാത്രി 11.30 നു കഴക്കൂട്ടം ബ്ളോക്ക് ഓഫീസിന് സമീപം ഹലായിസ് റസ്റ്റാറന്റിന് മുന്നിലായിരുന്നു അപകടം. ഗാന്ധിപുരം ഇന്ദിരാജി നഗർ പ്ലാവറക്കോണത്ത് വീട്ടിൽ തമ്പിക്കുഞ്ഞിന്റെയും സുലേഖാബീവിയുടെയും മകൻ ഫസലുദീൻ (56 ) ആണ് മരിച്ചത്.കാര്യവട്ടം കുരിശ്ശടി ജംഗ്‌ഷനിൽ എൻജിനീയറിംഗ് വർക്ക് ക്ഷോപ്പ് നടത്തിവരുകയായിരുന്നു പള്ളിയിൽ നിന്ന് മടങ്ങുംവഴി , ഭാര്യ റംലയെയും നാലുവയസുള്ള മകൻ ഫർഹാനെയും ബൈക്കിന് സമീപം നിർത്തിയ ശേഷം എതിർവശത്തെ കടയിൽനിന്ന് സാധനം വാങ്ങാൻ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു കാർ ഇടിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെമ്പഴന്തി മുസ്ലിം ജമാഅത്തിൽ ഖബറടക്കി.