തിരുവനന്തപുരം: വാറ്റ് കുടിശിക പിരിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അടയ്ക്കാനുള്ള നികുതിയിൽ 30ശതമാനം വരെ ഇളവു നൽകി ആംനസ്റ്രി സ്കീം ഇന്ന് അവതരിപ്പിക്കും. ജി.എസ് ടി വന്നതോടെ വാറ്റ് നികുതി നിലവിലില്ലാതായെങ്കിലും 2013-14 മുതലുള്ള വാറ്ര് കുടിശിക പിരിച്ചുകിട്ടാനുണ്ട്.
ഇതുകൊണ്ടാണ് ആംനസ്റ്രി സ്കീം അവതിരിപ്പിക്കുന്നത്. നേരത്തെയുള്ള ആംനസ്റ്രി സ്കീമുകളിൽ പിഴയും പലിശയും ഒഴിവാക്കാറുണ്ടെങ്കിലും നികുതിയിൽ ഇളവ് നൽകുന്ന ആദ്യ ആംനസ്റ്രി സ്കീമായിരിക്കും ഇത്.
പുതിയ കെട്ടിടം നിർമ്മിക്കുമ്പോൾ റവന്യൂ വകുപ്പ് ഈടാക്കുന്ന നികുതി കുടിശിക സഹിതം പിരിച്ചെടുക്കാനും നീക്കമുണ്ട്. ഇത് കുറേക്കാലമായി കൃത്യമായി പിരിക്കാറുണ്ടായിരുന്നില്ല. ഇതോടൊപ്പം ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർദ്ധിപ്പിക്കൽ, ഭൂമികൈമാറ്റത്തിലെ രജിസ്ട്രേഷൻ ഫീ വർദ്ധിപ്പിക്കൽ എന്നിവയും ബഡ്ജറ്ര് നിർദ്ദേശത്തിന്റെ ഭാഗമായി ഉണ്ടാകാനാണ് സാദ്ധ്യത.