ആര്യനാട്: ആര്യനാട് ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 20 മുതൽ 25വരെ നടക്കും.20ന് രാവിലെ 7ന് മൃത്യുഞ്ജയ ഹോമം. വൈകിട്ട് 5ന് പ്രഭാഷണം. രാത്രി 6.45ന് മേൽ 7.30നകം തൃക്കൊടിയേറ്റ്. 7ന് ഭക്തിഗാനസുധ.7.30ന് സായാഹ്ന ഭക്ഷണം. 21ന് രാവിലെ 9.30ന് പൊങ്കാല.10ന് സൗജന്യ നേത്രചികിത്സാ ക്യാമ്പ്. ഉച്ചയ്ക്ക് 12.30ന് അന്നദാനം. വൈകിട്ട് 6.30ന് പുഷ്പാഭിഷേകം. 9ന് നൃത്തം. 1.30ന് കഥാ പ്രസംഗം.22ന് രാത്രി 7ന് കുട്ടികളുടെ കലാപരിപാടികൾ. 23ന് രാത്രി 7ന് വിഷ്വൽ ഗാനമാലിക. 24ന് രാത്രി 7ന് സായാഹ്ന ഭക്ഷണം. 9.30ന് വലിയ കാണിക്ക. 25ന് രാവിലെ 12.45ന് ആറാട്ട് സദ്യ. വൈകിട്ട് 3.30ന് ആറാട്ട് എഴുന്നള്ളത്ത്. 5.30ന് ആറാട്ട്. രാത്രി 10.30ന് കൊടിയിറക്ക്. എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 5.30ന് ഗണപതിഹോമം. 7ന് മൃത്യുഞ്ജയഹോമം. ഉച്ചയ്ക്ക് ഒന്നിന് അഷ്ഠദ്രവ്യാഭിഷേകം. രാവിലെയും വൈകിട്ടും പ്രത്യേക ക്ഷേത്ര ചടങ്ങുകൾ എന്നിവ നടക്കും.