1

തിരുവനന്തപുരം: നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ നടക്കുന്ന തെപ്പൂയ കാവടി ഘോഷയാത്രയോടനുബന്ധിച്ച് നാളെ രാവിലെ ആറുമുതൽ ഉച്ചക്ക് ഒന്നുവരെ വിവിധ സ്ഥലങ്ങളിൽ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും. ഉള്ളൂർ ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര ആരംഭിക്കുന്ന സമയം മുതൽ തീരുംവരെ കുന്നുകുഴി,ഗൗരീശപട്ടം,പൊട്ടക്കുഴി,കോസ്‌മോ,മുറിഞ്ഞപാലം,മെഡിക്കൽ കോളജ്,ഇളംകുളം,ഉള്ളൂർ,കൊച്ചുള്ളൂർ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടില്ല. യാത്രക്കാർ പി.എം.ജി, പട്ടം,ചാലക്കുഴി, കേശവദാസപുരം വഴിയോ,പി.എം.ജി,ലാ കോളജ്,കണ്ണമ്മൂല,കുമാരപുരം വഴിയോ പോകണം.
കാവടിഘോഷയാത്ര കടന്നുപോകുന്ന പൊട്ടക്കുഴി കോസ്‌മോ,മുറിഞ്ഞപാലം, മെഡിക്കൽ കോളജ്,ഇളംകുളം,ഉള്ളൂർ റോഡിൽ വാഹനങ്ങൾ ഗതാഗതതടസം ഉണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്യാൻ പാടില്ല. പേട്ട,ചാക്ക,ചാക്ക ബൈപാസ്,പട്ടം,ശ്രീകാര്യം,ചാവടിമുക്ക്,മൺവിള,കുളത്തൂർ,ചെക്കാലമുക്ക്,കരിയം,ഇടപ്പഴിഞ്ഞി,ശാസസ്തമംഗലം തുടങ്ങിയ സ്ഥലങ്ങളിലും കാവടി ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളിൽ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകേണ്ട വാഹനങ്ങൾ പട്ടം,ചാലക്കുഴി വഴി പോകണം.

ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങൾക്കും ഫോൺ: 0471-2558731, 0471-2558732, 1099.