1. ഏത് നദിയുടെ തീരത്താണ് ഹംപി?
തുംഗഭദ്ര
2. ബൃന്ദാവൻ എക്സ്‌പ്രസ് ബംഗളൂരുവിനെ ഏത് നഗരവുമായി ബന്ധിപ്പിക്കുന്നു?
ചെന്നൈ
3. ഏത് സംസ്ഥാനത്താണ് സുൽത്താൻപുർ പക്ഷിസങ്കേതം?
ഹരിയാന
4. ഏതിനാണ് കാംബെ പ്രസിദ്ധി നേടിയിരിക്കുന്നത്?
പെട്രോളിയം
5. ഹൈദരാബാദിനെ ഏത് നഗരവുമായി ബന്ധിപ്പിക്കുന്ന ട്രെയിനാണ് ചാർമിനാർ എക്സ്‌പ്രസ്?
ചെന്നൈ
6. കേന്ദ്ര ഭരണപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഏക മേജർ തുറമുഖം?
പോർട്ട് ബ്ളെയർ
7. ഇന്ത്യയിൽ ആദ്യമായി ഒരു വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്ന നഗരം?
കൊൽക്കത്ത
8. ഇന്ത്യൻ ഫുട്ബാളിന്റെ മെക്ക എന്നറിയപ്പെടുന്ന നഗരം?
കൊൽക്കത്ത
9. എല്ലാ വോട്ടർമാർക്കും ഐഡന്റിറ്റി കാർഡ് നൽകിയ ആദ്യ സംസ്ഥാനം?
ഹരിയാന
10. ഇന്ത്യയിലെ ആദ്യ സൈബർ പൊലീസ് സ്റ്റേഷൻ സ്ഥാപിതമായത്?
ബംഗളൂരു
11. നന്ദാദേവി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?
ഉത്തരാഖണ്ഡ്
12. ജീവനുള്ള കോശങ്ങളെ ആദ്യമായി നീരീക്ഷിച്ചതാര്?
ല്യുവൻ ഹുക്ക്
13. സസ്യകോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?
സെല്ലുലോസ്
14. പ്രോകാരിയോട്ടിന് ഉദാഹരണമാണ്?
ബാക്ടീരിയ
15. കോശത്തിലെ പവർ ഹൗസ് എന്നറിയപ്പെടുന്നത്?
മൈറ്റോ കോൺഡ്രിയ
16. പച്ച് മർഹി സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്തിലാണ്?
മദ്ധ്യപ്രദേശ്
17. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്ന ഗുജറാത്തിലെ സ്ഥലം?
അലാങ്
18. സസ്യങ്ങൾക്ക് പച്ചനിറംകൊടുക്കുന്ന പ്ളാസ്റ്റിഡ് ?
ക്ളോറോപ്ളാസ്റ്റ്
19. തെങ്ങിൻ ചിരട്ട നിർമ്മിക്കപ്പെട്ടിരിക്കുന്ന സസ്യകല?
സ്ക്ളീറൻ കൈമ
20. ജലവും ലവണങ്ങളും വഹിക്കുന്ന സസ്യകല?
സൈലം.