ആർക്കോ പ്രധാനമന്ത്രിയാകാൻ വേണ്ടി രാജ്യം വിഭജിക്കപ്പെട്ടു.
പ്രധാന മന്ത്രി മോദി
വിഭജനം കൊണ്ട് ചില ഗുണങ്ങളും ഉണ്ടായില്ലേ. രണ്ട് നല്ല ക്രിക്കറ്റ് ടീം. രണ്ട് ആറ്റം ബോംബ്.
പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ മുസ്ളിങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാക്കില്ല. വിദ്യാർത്ഥികൾ സമരത്തിനിറങ്ങും മുമ്പ് നിയമം കൃത്യമായി പഠിക്കണം.
രജനികാന്ത്
സ്വന്തം പുസ്തകം മറിക്കാൻ സമയമില്ല. പിന്നാ നിയമം പഠിക്കുന്നത്.
രാജ്യത്ത് അടുത്ത ഭക്തിപ്രസ്ഥാനത്തിന് സമയമായി.
സംവിധായകൻ ജനു ബറുവ
'ഭക്ത കുചേല" എന്ന പേരിൽ സിനിമ എടുത്താൽ ജനങ്ങളുടെ സാമ്പത്തിക അവസ്ഥയോട് നീതി പുലർത്തുന്നതാവും
മനുഷ്യശൃംഖലയിൽ പങ്കെടുത്തവർക്കെതിരെ മുസ്ളിംലീഗ് നടപടി എടുത്താൽ പാറ്റാക്കാട്ടം മാറ്റിയാൽ പിന്നെ കഞ്ഞി വയ്ക്കാൻ അരിയുണ്ടാവില്ല എന്ന അവസ്ഥയാകും.
കെ. രാജൻ എം.എൽ.എ
മുസ്ളിംലീഗിനെ മൊത്തത്തിലാണോ പറഞ്ഞത്? വ്യക്തമായില്ല.
വാളും പരിചയും ഉണ്ടെന്ന് പറയുമെങ്കിലും ഏറ്റവും ഭീരുവായ രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ.
മുല്ലപ്പള്ളി രാമചന്ദ്രൻ
എന്തായാലും അടുത്ത് പോകണ്ട. അഥവാ ഉണ്ടെങ്കിലോ?
ചെറിയ മീനിനോടാണ് താത്പര്യം. നമ്മുടെ മത്തിയൊക്കെപ്പോലെ. കൂടിപ്പോയാൽ അയല വരെ.
അടൂർ ഗോപാലകൃഷ്ണൻ
എന്തര് സ്പീഡിൽ സ്രാവുകൾക്കൊപ്പവും ഒന്നു നീന്തിക്കൂടേ?
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ മതതീവ്രവാദികൾ നുഴഞ്ഞുകയറി എന്ന പ്രസ്താവനയിലൂടെ പിണറായി വിജയൻ സമരത്തെ ഒറ്റികൊടുത്തു
രമേശ് ചെന്നിത്തല
ഒറ്റി കൊടുത്ത് പിണറായി. ഒറ്റി എടുത്ത് മോദി. ഒറ്റപ്പെട്ട് ചെന്നിത്തല
കെ.എം. മാണിയുടെ സ്മാരകത്തിന് പാലായിൽ 5കോടി അനുവദിക്കും
ബഡ്ജറ്റിൽ മന്ത്രി
തോമസ് ഐസക്
അങ്ങനെ അദ്ധ്വാനവർഗ സിദ്ധാന്തത്തിന് കേരളത്തിൽ ഒരു സ്മാരകമായി
നെഹ്റു മുതൽ പാകിസ്ഥാൻ വരെയുള്ള കാര്യങ്ങൾ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നു.
- രാഹുൽ ഗാന്ധി
പദവി കളഞ്ഞിട്ട് പോയ ആള് തന്നെ ഇങ്ങനെ പറയണം