ബാലരാമപുരം: മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ ഏഴാമത് ശ്രീഭരദ്വാജ ശിവരാത്രി നൃത്ത സംഗീതോത്സവം 14 മുതൽ 23 വരെ നടക്കും. 14 ന് രാവിലെ 11 ന് ശ്രീഭരദ്വാജ ശിവരാത്രി നൃത്ത സംഗീതോത്സവം സിനിമാതാരം ഉദ്ഘാടനം ചെയ്യും. 11.30 ന് സച്ചിദാനന്ദ സർഗധാര,​ രാത്രി 7 ന് കൃഷ്ണമയം കഥകളിയും ഭരതനാട്യവും,. രാത്രി 9 ന് വർണ്ണവസന്തം. 15 ന് രാവിലെ 10 ന് ഗാനാർച്ചന. 11.30 ന് രാഗ നീലാംബരി,​ രാത്രി 7 ന് മുത്തപ്പൻ തെയ്യം. 9 ന് തോറ്റംപാട്ട്.​ 16 ന് രാവിലെ 10 ന് വയലിൻ ഫ്യൂഷൻ,​ ഉച്ചക്ക് 11.30 ന് ഗാനമേള,​ വൈകുന്നേരം 6.30 ന് ഭരതനാട്യം,​ രാത്രി 7 ന് മുത്തപ്പൻ തെയ്യം,​ രാത്രി 9 ന് നൃത്തനൃത്ത്യങ്ങൾ,​ 17 ന് രാവിലെ 10 ന് ശിവാജ്ഞലി,​ ഉച്ചക്ക് 11.30 ന് നവീന വിൽകലാമേള,​ രാത്രി 7 ന് പൂതംകളിയും തിറയാട്ടവും രാത്രി 9 ന് നാട്യവിസ്മയം,​ 18 ന് രാവിലെ 10 ന് സംഗീതിക,​ ഉച്ചക്ക് 11.30 ന് ഗാനമേള,​ രാത്രി 7 ന് നൃത്തനൃത്ത്യങ്ങൾ,​ രാത്രി 9 ന് നൃത്താജ്ഞലി,​ 19 ന് രാവിലെ 10 ന് നാമജപം,​ 11.30 ന് ദേവഗീതങ്ങൾ -ഗാനമേള,​ രാത്രി 7 ന് ഭരതനാട്യം,​ 9 ന് നൃത്താർച്ചന,​ 20 ന് രാവിലെ 10 ന് തുളസിക്കതിർ നുള്ളിയെടുത്ത്,​ 11.30 ന് ഗാനമേള,​ വൈകുന്നേരം 6 ന് കവി മുരുകൻ കാട്ടാക്കടയുടെ കവിയരങ്ങ്,​ ബിജുബാലകൃഷ്ണൻ,​ തലയൽ മനോഹരൻ നായർ,​ സുമേഷ് കൃഷ്ണൻ,​ വിനുശ്രീലകം എന്നിവർ കവിതകൾ ആലപിക്കും. മഹാശിവരാത്രിദിനമായ 21 ന് രാവിലെ 9 ന് ഗാനാജ്ഞലി,​ 11 ന് ഗാനമേള,​ രാത്രി 7 ന് ഗ്രൂപ്പ് ഡാൻസ്,​ 7.30 ന് നൃത്താജ്ഞലി,​ രാത്രി 9.30 ന് വർണ്ണവിസ്മയം 2020