മുടപുരം:ശിവകൃഷ്‌ണപുരം ശിവകൃഷ്‌ണക്ഷേത്രത്തിലെ രോഹിണി - അത്തം മഹോത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് രാവിലെ രാവിലെ 5 മുതൽ പതിവ് പൂജകളും ക്ഷേത്രച്ചടങ്ങുകളും ആരംഭിക്കും.5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,10ന് കളഭാഭിഷേകം,11.30ന് സമൂഹസദ്യ,വൈകിട്ട് 5.30ന് കാഴ്ച ശീവേലി , ബ്രഹ്മരക്ഷസിന് പൂമൂടൽ തുടർന്ന് സന്ധ്യ ദീപാരാധന , 6 ന് ശിവകൃഷ്ണപുരം സുഭാഷ് അവതരിപ്പിക്കുന്നസംഗീതാർച്ചന,രാത്രി 7ന് സ്പെഷ്യൽ ചമയ വിളക്ക്‌, രാത്രി 8.30ന് തിരുവനന്തപുരം നാടകനിലയത്തിന്റെ നാടകം-സ്വർഗം ഭൂമിയിലാണ് എന്നിവ നടക്കും.