രണ്ടുലക്ഷം വരെ വില വരുന്ന മോട്ടോർ സൈക്കിളുകൾക്ക് ഒരു ശതമാനവും 15 ലക്ഷം വരെ വില വരുന്ന മോട്ടോർ കാറുകൾ, പ്രൈവറ്റ് സർവീസ് വാഹനങ്ങൾ എന്നിവയ്ക് രണ്ടു ശതമാനവും അധിക നികുതി. പ്രതീക്ഷിക്കുന്ന വരുമാനം 200 കോടി.
ഓട്ടോ റിക്ഷകൾ പുതുതായി രജിസ്റ്റർ ചെയ്യുമ്പോൾ രണ്ടു ശതമാനം അധിക നികുതി . പ്രതീക്ഷിക്കുന്ന അധിക വരുമാനം എട്ടു കോടി.
പൊലൂഷൻ ടെസ്റ്റിംഗ് സ്റ്റേഷനുകളുടെ ലൈസൻസ് ഫീ 25,000 രൂപ വർദ്ധിപ്പിച്ചു.
പുതുതായി വാങ്ങുന്ന പെട്രോൾ ഡീസൽ, ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതിയിൽ ഏർപ്പെടുത്തിയ റിബേറ്ര് എടുത്തുകളഞ്ഞു. ഇവർ അഞ്ചുവർഷത്തെ ഒറ്റത്തവണ നികുതിയായി 2500 രൂപ നൽകണം. പുതുതായി വാങ്ങുന്ന ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് മോട്ടാർ സൈക്കിളുകൾ, സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രൈവറ്റ് സർവീസ് വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി.
ഡെമോ വാഹനങ്ങൾക്ക് പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ഉള്ളതിന്റെ പതിനഞ്ചിലൊന്ന് നികുതി അടയ്ക്കണം. ഇവ രജിസ്റ്റർ ചെയ്യുമ്പോൾ 15 വർഷത്തെ ഒറ്റത്തവണ നികുതിയാണ് അടയ്ക്കേണ്ടത്. മൾട്ടി ആക്സിൽ വാഹനങ്ങളുടെ ത്രൈമാസ നികുതിയിൽ 25 ശതമാനം കുറവ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്ക് ത്രൈമാസ നികുതി വർദ്ധിപ്പിച്ചു.
20 സീറ്റുവരെ സീറ്റൊന്നിന് 50 രൂപയും അതിന് മുകളിൽ 100 രൂപയും . വരുമാനം 6 കോടി.
മോട്ടോർ വാഹനങ്ങളിൽ പരസ്യം പതിപ്പിക്കുന്നതിന് ഫീസ് ഒരു മാസത്തേക്ക് 100 സ്ക്വയർ സെന്റിമീറ്ററിന് 5 രൂപയും ഡിജിറ്റൽ പരസ്യങ്ങൾക്ക് 10 രൂപ നിരക്കിലും നൽകണം.
മറ്റുസംസ്ഥാനങ്ങളിൽ രജിസറ്റർ ചെയ്ത് കേരളത്തിലേക്ക് വിലാസം മാറ്റുന്ന വാഹനങ്ങൾക്ക് എൻ.ഒ.സി എടുത്ത തീയതി മുതൽ കേരളത്തിൽ നികുതി അടച്ചാൽ മതി.