ബാലരാമപുരം: എരുത്താവൂർ ശ്രീബാലസുബ്രണ്യസ്വാമിക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള തൈപ്പൂയ്യക്കാവടി ഘോഷയാത്രയും ആറുമുഖവിഗ്രഹ എഴുന്നെള്ളിപ്പും ഇന്ന് നടക്കും. രാവിലെ 9 ന് വലിയവിളാകം ശ്രീമുത്താരമ്മൻ ക്ഷേത്രത്തിൽ നിന്നും കാവടിഘോഷയാത്ര ആരംഭിക്കും. കാവടി ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലും തേമ്പാമുട്ടം ക്ഷേത്രസേവകശക്തിയുടെ നേതൃത്വത്തിലും സ്വീകരണം നൽകും. വൈകുന്നേരം 7 ന് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ശ്രീകണ്ഠേശ്വരം ഗണേഷ് പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും