gk

1. കോഴിക്കോട്ട് രാജാക്കന്മാർ അറിയപ്പെട്ടത് ?

സാമൂതിരി

2. സാമൂതിരിയുടെ കിരീടധാരണച്ചടങ്ങ് അറിയപ്പെടുന്നത്?

അരിയിട്ടുവാഴ്ച

3. സാമൂതിരിയുടെ പീരങ്കിപ്പടയുടെ മേധാവി?

വെടിക്കുരുക്കൾ

4. ബ്രിട്ടീഷ് രേഖകളിൽ 'പൈച്ചി​ രാജ" 'കൊട്ട്യോള് രാജ" എന്നി​ങ്ങനെ വി​ശേഷി​പ്പി​ക്കപ്പെട്ടത് ?

പഴശ്ശി​രാജ

5. സാമൂതിരിയുടെ ആയുധാചാര്യൻ അറിയപ്പെട്ട പേര്?

ധർമോത്തുപണിക്കർ

6. പതിനെട്ടരക്കവികൾ ഏത് സാമൂതിരിയുടെ വിദ്വത് സദസിനെ യാണ് അലങ്കരിച്ചിരുന്നത്?

മാനവിക്രമൻ

7. സാമൂതിരിയുടെ സംരക്ഷണത്തിൽ കോഴിക്കോട്ടെ ഏത് ക്ഷേത്രത്തിൽ വച്ചാണ് രേവതി പട്ടത്താനം നടന്നിരുന്നത്?

തളി ക്ഷേത്രം

8. 1531-ൽ പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട?

ചാലിയം കോട്ട

9. ബോംബെ പ്രവിശ്യയിൽ നിന്ന് മലബാറിനെ മദ്രാസ് പ്രവിശ്യയിൽ ഉൾപ്പെടുത്തിയ വർഷം?

1800

10. കോലത്തുനാട്ടിലെ ഭരണാധികാർ അറിയപ്പെട്ട പേര്?

കോലത്തിരി

11. വള്ളുവനാട് രാജാവ് അറിയപ്പെട്ടിരുന്ന പേര്?

വള്ളുവക്കോനാതിരി

12. വെട്ടത്തുനാട്ടിലെ ഒരു രാജാവ് കഥകളിയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ അറിയപ്പെടുന്ന പേര്?

വെട്ടത്തു സമ്പ്രദായം

13. സംസ്കൃത ഭാഷയിൽ കടത്തനാട് അറിയപ്പെട്ടിരുന്ന പേര്?

ഘടോൽക്കചക്ഷിതി

14. അറയ്ക്കൽ രാജവംശത്തിലെ പുരുഷ ഭരണാധികാരി അറിയപ്പെട്ടിരുന്ന പേര്?

ആലി രാജാവ്

15. മാമാങ്കം എത്ര ദിവസങ്ങളിലായാണ് ആഘോഷിക്കപ്പെട്ടിരുന്നത്?

28

16. സാമൂതിരിയുടെ നേതൃത്വത്തിൽ മാമാങ്കം നടക്കവെ ഏത് ഭരണാധികാരിയാണ് തിരുനാവായിലേക്ക് ചാവേറുകളെ അയച്ചിരുന്നത്?

വള്ളുവക്കോനാതിരി

17. ആരുടെ ആക്രമണത്തെ തുടർന്നാണ് മാമാങ്കം നിലച്ചത്?

ഹൈദരലി (മൈസൂർ)

18. രണ്ടാമത്തെ പഴശ്ശിവിപ്ളവം നടന്ന കാലഘട്ടം?

1800 - 1805

19. കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറപ്രകാരമുള്ള ഒരു നാടുവാഴിയാണ്. ഒരു പരാജിത ശത്രുവെന്നതിനെക്കാൾ ആ നിലയിൽ വേണം അദ്ദേഹത്തെ കണക്കാക്കാൻ: പഴശ്ശിരാജയ്ക്കെതിരെ പട നയിച്ച തലശേരി സബ് കളക്ടറുടെ വാക്കുകളാണ് ഇത്. അദ്ദേഹത്തിന്റെ പേര്?

തോമസ് ഹാർവേ ബാബർ.