രാജ്യത്തെ ഏറ്റവും വലിയ മാന്ദ്യവിരുദ്ധ പാക്കേജാണ് കേരളത്തിലേതെന്ന് ബഡ്‌ജറ്റിൽ ധനമന്ത്രി തോമസ് ഐസക്. ഇരുപത്തിയഞ്ചോ മുപ്പതോ വർഷം കൊണ്ട് ഉണ്ടാകുന്ന പശ്ചാത്തലസൗകര്യങ്ങൾ മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കും. അന്നത്തെ നിർമ്മാണച്ചെലവ് കണക്കിലെടുത്താൽ ഇപ്പോൾ എടുക്കുന്ന വായ്പയുടെ പലിശഭാരം തുച്ഛം. സാമ്പത്തികമാന്ദ്യം അതിജീവിക്കാമെന്ന ആത്മവിശ്വാസത്തോടെ വൻകിട വികസനപദ്ധതികൾ നടപ്പാക്കും. കിഫ്ബിയെ നിശിതമായി വിമർശിച്ചവർ ഇന്ന് കിഫ്ബി പദ്ധതികൾക്കായി മത്സരിക്കുന്നു. 2021മാർച്ചിനകം 85ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള 237പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ആയിരം കിലോമീറ്ററിൽ 77റോഡുകളും പാലങ്ങളും പൂർത്തിയാക്കും. 5000ഏക്കർ വ്യവസായ പാർക്കുകൾ പണിയും. അംഗീകരിച്ച എല്ലാ പദ്ധതികളുടെയും നിർമ്മാണം തുടങ്ങും.
കിഫ്‌ബി ഇതുവരെ3 5028 കോടിയുടെ അനുമതി നൽകി.
675 പദ്ധതികൾക്കായാണ് ഇത്രയും തുക
വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കാൻ 14275 കോടി
ദേശീയപാതയ്ക്ക് സ്ഥലമെടുപ്പിന് 5374 കോടി
കിഫ്ബി പദ്ധതികളുടെ ആകെ അടങ്കൽ 54,678 കോടിയായി
ഇതിൽ 13,616 കോടിയുടെ പദ്ധതികൾക്ക് ടെൻഡറായി.
4500 കോടിയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
2020-21ൽ കിഫിബിയിൽ നിന്ന് 20,000 കോടി ചെലവിടും
2985കിലോമീറ്ററിൽ ഡിസൈൻഡ് റോഡുകൾ
43കിലോമീറ്റർ ദൈർഘ്യമുള്ള 10 ബൈപ്പാസുകൾ
22കിലോമീറ്ററിൽ 20 ഫ്ലൈഓവറുകൾ
53 കിലോമീറ്ററിൽ 74പാലങ്ങൾ
കോവളം മുതൽ ബേക്കൽ വരെ ജലപാത
2040 വരെ വൈദ്യുതി ഉറപ്പാക്കാൻ ട്രാൻസ്‌ഗ്രിഡ് പദ്ധതി
സൗജന്യ ഇന്റർനെറ്രിന് കെ-ഫോൺ പദ്ധതി.
ക്ലാസ്‌മുറികൾ ഡിജിറ്റലാകും
33ലക്ഷം കോളേജ്- സർവകലാശാലാ കെട്ടിടങ്ങൾ
4.65ലക്ഷം ഐ.ടി കെട്ടിടം
4 ലക്ഷം ചതുരശ്രഅടി സാംസ്കാരിക സ്ഥാപനങ്ങൾ
44 സ്റ്റേഡിയങ്ങൾ,
46ലക്ഷം ചതുരശ്ര അടിയിൽ ആശുപത്രികൾ, ഡയാലിസിസ്, കാർഡിയോളജി സംവിധാനങ്ങൾ
4384 കോടിയുടെ കുടിവെള്ള പദ്ധതികൾ
2450 കിലോമീറ്റർ വിതരണപൈപ്പ്.
85ലക്ഷം ഉപഭോക്താക്കൾ