പാലോട്: നന്ദിയോട് സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഇന്ന് മുതൽ 10 വരെ നടക്കും. ഭാരവാഹികളായ ബി.എസ്. രമേശൻ, പി. അനിൽകുമാർ വണക്കം ജയകുമാർ, ചന്ദ്രദാസ് വാഴപ്പാറ, സഹദേവപ്പണിക്കർ പയറ്റടി, രാജീവൻ പാലുവള്ളി എന്നിവർ അറിയിച്ചു. ഇന്ന് രാവിലെ 8ന് ഭാഗവതപാരായണം.8.30ന് പ്രഭാതഭക്ഷണം, 8.40ന് പന്തീരടിപൂജ, 9ന് സമൂഹ തൈപ്പൂയ പൊങ്കാല, 11ന് പൊങ്കാല നിവേദ്യം, 11.30ന് ഉച്ചപൂജ, 12ന് അന്നദാനം,​ വൈകിട്ട് 5ന് നടതുറക്കൽ, 7ന് പുഷ്പാഭിഷേകം, ഡാൻസ്, 8ന് അത്താഴപൂജ. 9ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ. 10ന് വിശേഷാൽ ആയില്യപൂജയും നാഗരൂട്ടും രാത്രി 8 ന് നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരവും.10ന് പതിവ് ക്ഷേത്ര പൂജകൾക്ക് പുറമെ 8.45ന് കലശപൂജയും 9.15ന് കലശാഭിഷേകം. വൈകിട്ട് 4 മുതൽ കാവടി ഘോഷയാത്ര നിറപറയെടുപ്പ് പാലോട് ഉമാമഹേശ്വര ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കും. രാത്രി 7ന് ഭക്തിഗാനസുധ, രാത്രി 9 മുതൽ ചന്തവിള ഷിബു സ്വാമിയുടെ നേതൃത്വത്തിലുള്ള അഗ്നിക്കാവടി.