തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന സ്വജനപക്ഷപാതവും അമിത രാഷ്ട്രീയവത്കരണവും കേരളത്തിലെ സർവകലാശാലകളുടെ നിലവാരത്തകർച്ചയ്ക്ക് കാരണമാകുന്നതായി ഉമ്മൻചാണ്ടി പറഞ്ഞു. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന അക്കാഡമിക് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഡോ.യു. അബ്ദുൾ കലാം അദ്ധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി സ്‌പീക്കർ പാലോട് രവി, ഡോ. ജോബി കെ. തോമസ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ.ആർ. അരുൺകുമാർ, ഡോ.ആർ. രാജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിന് കേരള സർവകലാശാല കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്‌സ് വകുപ്പ് മേധാവി ഡോ. അച്യുത് ശങ്കർ എസ്. നായർ നേതൃത്വം നൽകി.