state-budjet-2020
state budjet 2020

സ്ത്രീ ശാക്തീകരണത്തിന് മുൻതൂക്കം നൽകുന്ന സംസ്ഥാന ബഡ്ജറ്റിൽ വനിതാ ക്ഷേമത്തിനു മാത്രമായി വകയിരുത്തിയിരിക്കുന്നത് 1509 കോടി രൂപ. ആകെ പ്രഖ്യാപനങ്ങളിൽ 18.4 ശതമാനവും സ്ത്രീകൾക്കായാണ്. 2017-18 ൽ ഇത് 11.5 ശതമാനം ആയിരുന്നു. 1053 കോടി രൂപയാണ് വനിതാ ശിശുവികസന വകുപ്പിന്റെ അടങ്കൽ തുക.

അമ്മമാരുടെ ജീവിതം വരച്ച തൃശൂരിലെ ഒൻപതാംക്ലാസുകാരൻ അനുജാതിന്റെ ചിത്രത്തെപ്പറ്റി പറഞ്ഞാണ് സ്ത്രീക്ഷേമ പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചത്.

കുടുംബശ്രീക്ക് 250 കോടി വകയിരുത്തി. റീബിൽഡ് കേരളയിൽ നിന്ന് സംരംഭങ്ങൾക്കായി 200 കോടി രൂപ കൂടി ലഭ്യമാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സഹായമടക്കം 600 കോടി രൂപയാണ് കുടുംബശ്രീക്ക് ആകെ വിഹിതം. വിഹിതം. നഗരങ്ങളിൽ 950 കോടി രൂപയുടെ പദ്ധതികളും കുടുംബശ്രീ വഴിയാണ് നടപ്പാക്കുക. ൾ.

 കുടുംബശ്രീ വഴി 4 ശതമാനം പലിശയ്ക്ക് 3000 കോടി ബാങ്ക് വായ്പ

 പതിനായിരം നഴ്സുമാർക്ക് വിദേശ ജോലി നേടാൻ ക്രാഷ് കോഴ്സുകൾ

 ആശാ വർക്കർമാരുടെ അലവൻസ് 500 രൂപ കൂട്ടി

 പ്രീ പ്രൈമറി അദ്ധ്യാപകരുടെ അലവൻസിൽ പ്രതിമാസം 50 രൂപ വർദ്ധന

 സ്കൂൾ പാചകത്തൊഴിലാളികളുടെ കൂലിയിൽ പ്രതിദിനം 50 രൂപ വർദ്ധന

 എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്

 200 കേരള ചിക്കൻ ഔട്ട്ലെറ്റുകൾ

 1000 ഹരിത സംരംഭങ്ങൾ

 പ്രതിദിനം 30000 രൂപ വിറ്റുവരവുള്ള 50 ഹോട്ടൽ

 1000 വിശപ്പുരഹിത ഹോട്ടൽ പദ്ധതികൾ

 20000 ഏക്കറിൽ ജൈവ സംഘകൃഷി

 500 ജെൻഡർ റിസോഴ്‌സ് സെന്ററുകൾ

 500 ടോയ്‌‌ലെറ്റ് കോംപ്ലക്‌സുകളുടെ നടത്തിപ്പ്

 നിർഭയ ഹോമുകൾക്ക് 10 കോടി

 വർക്കിംഗ് വിമെൻസ് ഹോസ്റ്റലിൽ യാത്രക്കാരികൾക്ക് സുരക്ഷിത മുറി

 മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ഇതര തൊഴിലിന് 20 കോടി

 വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാൻ 3 കോടി