കല്ലമ്പലം: നാവായിക്കുളം കുഴയ്ക്കാട്ടുകോണം ആയിരവില്ലി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 21 മുതൽ 28 വരെ നടക്കും. 22,23 തീയതികളിൽ ഉച്ചയ്ക്ക് അന്നദാനം. 21 മുതൽ 27 വരെ രാവിലെ 8ന് കഞ്ഞിസദ്യ. 21ന് വൈകിട്ട് പടുക്ക ഘോഷയാത്ര. 24ന് രാത്രി 7ന് ഗാനമഞ്ജരി. 26ന് വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം. രാത്രി 7ന് ട്രാക്ക് ഗാനമേള. 27ന് രാത്രി 8ന് നാടകം. 28ന് രാവിലെ 5ന് ഉരുൾ വഴിപാട്, ഉച്ചയ്‌ക്ക് 3ന് ഉത്സവ ഘോഷയാത്ര, രാത്രി 9ന് കാക്കാരിശി നാടകം.