കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും സംയുക്തമായി സാന്ത്വന പരിചരണ ഏകദിന പരിശീലനവും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. 22ന് നടക്കുന്ന സൗജന്യ പരിശീലന പരിപാടിയിൽ ബ്ലോക്ക് പരിധിയിലെ ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർ 13ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ നമ്പർ: 9656768265,8086638235.