ആറ്റിങ്ങൽ:കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ആറ്റിങ്ങൽ ബ്രാഞ്ച്,ഘടകത്തിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കൊട്ടിയോട് അമർ ജവാൻ സ്മൃതി മണ്ഡപത്തിന് സമീപം പുതുതായി നിർമിച്ച വിമുക്തഭട ഭവൻ ഉദ്ഘാടനവും കുടുംബ സംഗമവും അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.അഡ്വ.ബി സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ്,കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ആറ്റിങ്ങൽ ബ്രാഞ്ച് പ്രസിഡന്റ് ജി.സനൽകുമാർ,ജില്ലാ പ്രസിഡന്റ് പി.വിജയൻ,സെക്രട്ടറി എസ്.ചന്ദ്രശേഖരൻ,ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് എം.ജയകുമാരൻ നായർ,വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കൾ വിമുക്ത ഭടന്മാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.