thookkam

വിതുര: ഒമ്പത് ദിവസമായി ഭക്തിയുടെ നിറവിൽ നടന്നു വന്ന ചായം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക, ദേശീയ തൂക്കനേർച്ച ഉത്സവം സമാപിച്ചു. ഇന്നലെ രാവിലെ നടന്ന തൂക്കം വഴിപാടിന് ക്ഷേത്രതന്ത്രി ഉണ്ണികൃഷ്ണൻ പോറ്റി, മേൽശാന്തി എസ്. ശംഭുപോറ്റി എന്നിവർ കാർമ്മികത്വം വഹിച്ചു. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.ജെ. ജയചന്ദ്രൻനായർ, എസ്. സുകേഷ്‌ കുമാർ, എൻ. രവീന്ദ്രൻനായർ, കെ. മുരളീധരൻനായർ, എസ്. ജയേന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി. ഉച്ചയ്ക്ക് നടന്ന അന്നദാനത്തിലും, വൈകിട്ട് നടന്ന പൂജാദികർമ്മങ്ങളിലും ആയിരങ്ങൾ പങ്കെടുത്തു.