school

വെമ്പായം: ബിസിനസ് ഓൺ ഫുട്‌ബോൾ' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യൻ സ്കൂൾ ഓഫ് കോമേഴ്‌സും കേരള ബ്ളാസ്റ്റേഴ്‌സും ചേർന്ന് സംഘടിപ്പിച്ച മൾട്ടിമീഡിയ പ്രെസെന്റഷനിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ ലൂർദ്ദ്‌ മൗണ്ട് സ്കൂളും. ഈ സ്കൂളിലെ ഗൗരി എസ്‌.ആറും ഫാത്തിമ ഷാജിയുമാണ് സ്കൂളിന് അഭിമാനനേട്ടം നേടിക്കൊടുത്തത്. കേരളത്തിൽ നൂറോളം സ്കൂളുകൾ പങ്കെടുത്തത്തിൽ നിന്നാണ് ഈ മികച്ച നേട്ടം ഇവർ കരസ്ഥമാക്കിയത്. അഭിമാനകരമായ ഈ നേട്ടം കൈവരിച്ച കുട്ടികളെ സ്കൂൾ മാനേജർ ബ്രദർ ജയിൽസ് തെക്കേമുറി, പ്രിൻസിപ്പൽ മറിയാമ്മ ജോർജ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ബ്രദർ സി.പി. ജോസഫ് എന്നിവർ അഭിനന്ദിച്ചു.