പഴയഉച്ചക്കട: പഴയ ഉച്ചക്കട താഴവിള ദേവീക്ഷേത്രത്തിലെ ചൊവ്വാകൊട മഹോത്സവം 12 മുതൽ 18വരെ നടക്കും. 12ന് രാവിലെ 6.50ന് കൊടിമര ഘോഷയാത്ര, 7.30ന് കലശപൂജ, 9.30ന് കലശാഭിഷേകം, 10.30 തൃക്കൊടിയേറ്റ്, ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ. വൈകിട്ട് 6.30ന് ഉദ്ഘാടന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ,​ കവി ലാൽരഞ്ചൻ,​ കമ്മിറ്റി പ്രസിഡന്റ് ജയൻ, ലാ അക്കാഡമി പ്രൊഫ.​എസ്.വി. പ്രേമകുമാരൻ നായർ,​ കവി എ.ആർ. നന്ദഗോപൻ,​ വാർഡ് മെമ്പർ സി. റാബി,​ വൈ.കെ. ഷാബി,​ കെ. പ്രമോദ്,​ ചൈത്രം ഷാജി,​ എ.വി. സാംബശിവൻ എന്നിവർ പങ്കെടുക്കും. 13ന് രാവിലെ 7ന് മൃത്യുഞ്ജയഹോമം. 14ന് രാവിലെ 7ന് സുദർശനഹോമം,​ വൈകിട്ട് 6.30ന് പുഷ്പാഭിഷേകം,​ വൈകിട്ട് 7ന് വനിതാസമ്മേളനം ഡബ്ല്യു. ആർ. ഹീബ ഉദ്ഘാടനം ചെയ്യും. കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ അദ്ധ്യക്ഷത വഹിക്കും. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ,​ നെയ്യാറ്റിൻകര നഗരസഭ കൗൺസിലർ അലി ഫാത്തിമ,​ ലാറ്റിൻ കാത്തോലിക് വിമൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആന്റിൻസ്,​ സ്മിത ശിവരാജൻ,​ കെ. ഓമനഅമ്മ,​ ലക്ഷ്മിസുരേഷ്,​ എന്നിവർ പങ്കെടുക്കും. രാത്രി 8.30ന് നൃത്തം. 15ന് പതിവ് പൂജകൾ. 16ന് 8.30ന് അദ്ധ്യാത്മ രാമായണ മഹാത്മ്യ കഥാസാര യജ്ഞം. വൈകിട്ട് 6.30ന് പുഷ്പാഭിഷേകം.17ന് ഉച്ചയ്ക്ക് 1ന് തെക്കതിൽ വിശേഷാൻപൂജ,​ കുംഭം കോരുന്നതിന് അനുവാദം വാങ്ങൽ,​ വൈകിട്ട് 4ന് മതസൗഹാർദ സാംസ്കാരിക ഘോഷയാത്ര നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.​ പൊഴിയൂർ സി.ഐ ബിനുകുമാർ അദ്ധ്യക്ഷത വഹിക്കും. ​ 9.30ന് കുംഭത്തിന് വരവേല്പ്,​ കുംഭാഭിഷേകം. 18ന് രാവിലെ 7ന് വില്ലുപാട്ട്,​ 8.15ന് പ്രഭാതഭക്ഷണം,​ 8.40ന് ഊരുചുറ്റ്,​ താലപ്പൊലി,​ കുത്തിയോട്ടം,​ പിടിപ്പണംവാരൽ,​ തുലാഭാരം,​ 10.45ന് ആത്മീയ പ്രഭാഷണം ആശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി നിർവഹിക്കും. 11ന് പൊങ്കാല,​ 12ന് പൊങ്കാല നിവേദ്യം,​ ഉച്ചയ്ക്ക് 1ന് ഗുരുസി,​ 2ന് കൊടിയിറക്ക്. 25ന് മറുകൊട. 12 മുതൽ 17 വരെ എല്ലാദിവസവും ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ.