വിതുര: കോൺഗ്രസ് ചേന്നൻപാറ വാർഡ് സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.എസ്. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. വിതുര മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബ്, ഡി.സി.സി അംഗം എസ്.കുമാരപിള്ള, യൂത്ത്‌കോൺഗ്രസ് നേതാവ് എൽ.കെ. ലാൽറോഷിൻ, വിതുര മണ്ഡലം വൈസ് പ്രസിഡന്റുമാരായ മണ്ണറവിജയൻ, ബി.എൽ. മോഹൻ, സെക്രട്ടറിമാരായ പി.കെ. റോബിൻസൺ, ഇറയംകോട് നസീർ, ചരുവിള രാജു, ഉമൈബാറഷീദ്, ചേന്നൻപാറ വാർഡ് മെമ്പർ പി. ജലജകുമാരി, തേവിയോട് വാർഡ്‌മെമ്പർ പ്രേം ഗോപകുമാർ, കർഷക കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് വിതുര തുളസി, ചേന്നൻപാറ വാർഡ് ജനറൽ സെക്രട്ടറി മഹേഷ് എന്നിവർ പങ്കെടുത്തു. വാർഡ് പ്രസിഡന്റായി സി.എസ്. സുകുമാരപിള്ളയെ തിരഞ്ഞെടുത്തു. ചേന്നൻപാറ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് അടിയന്തരമായി കത്തിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.