കുഴിത്തുറ:കുലശേഖരത്തിന് സമീപം ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഏഴു പവൻ സ്വർണവും 13000 രൂപയും കവർന്നു.വെർക്കിളമ്പി ഉടയവിള സ്വദേശി ജാസ്‌പിൻ രവിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇയാൾ രവി തിരുനെല്ലി ജില്ലയിൽ ഇലക്ട്രിസിറ്റി ബോർഡ്‌ ഓഫീസിലെ ജോലിക്കാരനാണ്.അവധി ദിവസം മാത്രമാണ് ജാസ്ബിനും കുടുംബവും നാട്ടിൽ വരുന്നത്.ഇന്നലെ വീട്ടിൽ വന്നപ്പോൾ വീടിന്റെ വാതിൽ തുറന്ന നിലയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വീട്ടിലെ അലമാരയിൽ നിന്നാണ് പണവും സ്വർണവും കവർന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ തക്കല ഡി.എസ്.പി രാമചന്ദ്രൻ,ഡോഗ് സ്‌ക്വാഡ്,ഫോറൻസിക് വിദഗ്ദ്ധർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.പൊലീസ് കേസെടുത്തു.