state-budjet-2020
state budjet 2020

തിരുവനന്തപുരം: പൊലീസ്, വിജിലൻസ് നവീകരണത്തിന് 193കോടി ബഡ്ജറ്റിൽ വകയിരുത്തി. ഇതിനുപുറമേ കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ നിന്ന് 60കോടി ലഭിക്കും. ജയിൽ നവീകരണത്തിന് 16കോടിയും തടവുകാരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി 10കോടിയുമുണ്ട്. ആധുനിക ഉപകരണങ്ങളും സാങ്കേതിക സൗകര്യങ്ങളും ഉറപ്പാക്കാൻ അഗ്നിശമനസേനയ്ക്ക് 70കോടിയുണ്ട്. എക്സൈസിന് 12കോടിയാണ് വകയിരുത്തിയത്. ഇതിൽ 5കോടി വിമുക്തി ലഹരിവിമുക്ത പരിപാടിക്കാണ്. മോട്ടോർ വാഹനവകുപ്പിന് 39കോടിയാണ് അടങ്കൽ. ഇതിൽ 6കോടി റോഡ് സുരക്ഷാ നടപടികൾക്കാണ്.