വെഞ്ഞാറമൂട്: കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റായി അഡ്വ.പി. രാമചന്ദ്രൻ നായരെയും സെക്രട്ടറിയായി കെ. ശശാങ്കനെയും ട്രഷററായി ഡി.കെ. ശശിയെയും വെഞ്ഞാറമൂട്ടിൽ നടന്ന സമ്മേളനം തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി പുത്തൻകട വിജയൻ, അഡ്വ.എസ്. ഷാജഹാൻ, എ. ഗണേശൻ, സനാദനൻ, കെ. അംബിക, ഉഷ വെള്ളറട (വൈസ് പ്രസിഡന്റുമാർ), ആർ. ദിനേശ് കുമാർ, എസ്.എസ്. ബിജു, ബി. രാമചന്ദ്രൻ, ഇ.എ. സലിം, സി. ഗോപി, ചന്ദ്രമതി അമ്മ (ജോയിന്റ് സെക്രട്ടറി) ബി.പി. മുരളി, ടി.എൻ. വിജയൻ, രാജു, സുനിൽകുമാർ (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയും 48 പേരടങ്ങുന്ന സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. പൊതുസമ്മേളനം ഇന്ന് വൈകിട്ട് 5ന് രാമാനന്ദൻ നഗറിൽ (വെഞ്ഞാറമൂട് ജംഗ്ഷൻ) അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ.പി. രാമചന്ദ്രൻനായർ അദ്ധ്യക്ഷനാകും.