വർക്കല: പൊതുമരാമത്ത് വകുപ്പ് വർക്കല റോഡ് സെക്ഷന്റെ പരിധിയിൽ വരുന്ന വെൺകുളം - കാപ്പിൽ രണ്ടാം റീച്ചിൽ ഉൾപെട്ട പയറ്റുവിള - എംടിവി റോഡ് - നിരാലാ റോഡ്, മുക്കാലയ്ക്കൽ - മുളളിക്കകാട് - കാട്ടുവിള റോഡ്, മംല്യേശ്വരി ക്ഷേത്രം - മുളളിക്കകാട് റോഡുകളുടെ പുനരുദ്ധാരണ പണികൾ ഏഴ് ദിവസത്തിനകം ആരംഭിക്കുന്നതിനാൽ പ്രസ്തുത റോഡുകളിൽ നിന്നും വാട്ടർ കണക്ഷൻ, ബി.എസ്.എൻ.എൽ, കെ എസ് ഇ ബി ലൈൻ മാറ്റൽ ഉൾപെടെയുളള റോഡു മുറിക്കുന്ന എല്ലാ ജോലികളും നടത്തുന്നതിന് എത്രയും വേഗം പൊതുമരാമത്ത് വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ട് തുക ഒടുക്കി അനുമതി വാങ്ങണമെന്ന് എ.ഇ അറിയിച്ചു. റോഡ്പണി പൂർത്തിയായ ശേഷം തുടർന്നുളള മൂന്ന് വർഷത്തേയ്ക്ക് റോഡ് മുറിക്കുന്ന ജോലികൾക്കുളള ഒരുവിധ അനുമതിയും നൽകുന്നതല്ലെന്നും അറിയിച്ചു.