വർക്കല: സർവീസ് പെൻഷണേഴ്സ് യൂണിയൻ ചെമ്മരുതി യൂണിറ്റിന്റെ വാർഷിക പൊതുയോഗം വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ് ഉദ്ഘാടനം ചെയ്തു. എ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ. വിജയരത്നക്കുറുപ്പ്, എസ്. സുധാകരൻ, അബ്ദുൽറബ്ബ്, സത്യരാജൻ എന്നിവർ സംസാരിച്ചു. ചികിത്സാസഹായവും പുസ്തകങ്ങളും വിതരണം ചെയ്തു. തുടർന്നു നടന്ന കുടുംബസംഗമം ചെമ്മരുതി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജയസിംഹൻ ഉദ്ഘാടനം ചെയ്തു. ജയചന്ദ്രൻ പനയറ സംസാരിച്ചു. പി. ശിവപ്രസാദ്, എസ്. ശ്രീധരൻ, ആർ. പ്രകാശ്, എസ്. സുശീലൻ, എസ്. സരള, വിജയകുമാരൻനായർ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റംഗമായ കോവൂർ ധർമ്മേന്ദ്രൻ പോറ്റിയെ ഗുണ്ടകൾ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. പുതിയ യൂണിറ്റ് ഭാരവാഹികളായി എ. രവീന്ദ്രൻ (പ്രസിഡന്റ്), എസ്. സരള (സെക്രട്ടറി), വിജയകുമാരൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.