തിരുവനന്തപുരം: ഗതാഗത കുരുക്കും, അപകടങ്ങളും സ്ഥിരമായ കാട്ടാക്കട പട്ടണത്തിന്റെ വികസനത്തിന് ബഡ്ജറ്റിൽ 100 കോടി രൂപ അനുവദിച്ചു. ജംഗ്ഷൻ വികസനം, റിംഗ് റോഡുകൾ, ഓവർബ്രിഡ്ജ് എന്നിവ അടങ്ങുന്നപദ്ധതിക്കാണ് 100 കോടി രൂപ വകയിരുത്തിയത്. പതിറ്റാണ്ടുകളായുള്ള കാട്ടാക്കടക്കാരുടെ ആവശ്യമാണ്‌ സാക്ഷാത്കരിക്കപ്പെടുന്നത്. 3 മാസത്തിനുള്ളി. ഡി.പി.ആർ തയ്യാറാക്കി സാങ്കേതികാനുമതിയും ഭൂമി ഏറ്റെടുക്കലും പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ഐ.ബി.സതീഷ്‌ എം.എൽ.എ അറിയിച്ചു.