കിളിമാനൂർ: കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതി പ്രകാരം റബർ കർഷകർക്കും ടാപ്പിംഗ് തൊഴിലാളികൾക്കും പോങ്ങനാട് റബർ ഉത്പാദക സംഘത്തിന്റെയും റബർ ബോർഡ് കിളിമാനൂർ ഫീൽഡ് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ മാർച്ച് 4,5,6 തീയതികളിൽ പരിശീലനം നൽകുന്നു. മൂന്നു ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റബർ സ്‌കിൽഡ് ഡെവലപ്മെന്റ് കൗൺസിലിന്റെ സർട്ടിഫിക്കറ്റും സ്റ്റൈപ്പൻഡും ലഭിക്കും. താത്പര്യമുള്ളവർ ആധാർ കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ,​ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്‌ എന്നിവ സഹിതം 11ന് ഉച്ചയ്‌ക്ക് 2ന് പോങ്ങനാട് വിജ്ഞാനാ ട്യൂട്ടോറിയലിൽ പ്രാഥമിക സെലക്ഷനുവേണ്ടി ഹാജരാകണമെന്ന് പ്രസിഡന്റ് കെ. വിജയൻ അറിയിച്ചു. ഫോൺ: 9495192781.