നെടുമങ്ങാട്: സംസ്ഥാന ബഡ്ജറ്റിൽ നെടുമങ്ങാടിന്റെ വികസന പ്രതീക്ഷകൾക്ക് പച്ചക്കൊടി. 4 പ്രധാന പദ്ധതികൾക്ക് അടങ്കൽ തുകയുടെ 20 ശതമാനവും ബാക്കിയുള്ള 16പദ്ധതികൾക്ക് ടോക്കൺ പ്രവിഷനും അനുവദിച്ചതായി സി. ദിവാകരൻ എം.എൽ.എ അറിയിച്ചു. നെടുമങ്ങാട് ആർ.ഡി.ഒ. ഓഫീസിന് പുതിയ കെട്ടിടം (7 കോടി), മോഹനപുരം - കല്ലൂർ റോഡ് നവീകരണം (3 കോടി), വെട്ടുപാറ ജി.എൽ.എസ്. ആറിലേക്കും കടുവാക്കുഴി പമ്പ് ഹൗസിലേക്കും എ.സി. ട്രാൻസ്മിഷനും വിതരണ പൈപ്പ് ലൈന്‍ പുനസ്ഥാപിക്കൽ (6.50 കോടി), ഏണിക്കര – പഴയാറ്റിൻകര പാലവും, കലാഗ്രാമം പാലവും നിർമ്മാണം (4 കോടി), വേറ്റിനാട് - വേളാവൂർ റോഡ് നവീകരണം (9 കോടി), ആനതാഴ്ച്ചിറ ബണ്ട് റോഡ് നിർമ്മാണം (50 ലക്ഷം), സി.ആർ.പി.എഫ്. - ഓൾഡ് എൻ.എച്ച് റോഡ് നവീകരണം (2 കോടി), തേക്കട പനവൂർ റോഡ് (7.50 കോടി), നെടുമങ്ങാട് നഗരസഭയിൽ വി.ഐ.പി.ക്ക് സമീപമുള്ള കുന്നംപാലം പുനർനിർമ്മിക്കുന്നതിന് (1.50 കോടി), പോത്തൻകോട് പഞ്ചായത്ത് വേങ്ങോട് - വാവറമ്പലം റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ടുകുഴിപ്പാലം പുനർനിർമ്മിക്കുന്നതിന് (3 കോടി), കാരമൂട് - തിരുവെള്ളൂര്‍ - അണ്ടൂർക്കോണം റോഡ് (4 കോടി), വെമ്പായം - തലയിൽ തെമ്പാംമൂട് റോഡ് (9 കോടി), വാവറമ്പലം - ശ്രീനാരായണപുരം റോഡ് നവീകരണം (4 കോടി), കരകുളം - മുല്ലശ്ശേരി - വേങ്കോട് റോഡ് നവീകരണം (4 കോടി)എന്നിവയാണ് ടോക്കൺ പ്രൊവിഷൻ നല്കി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്. സി.ഡബ്ലിയു.എസ്.എസ് ടു പുല്ലമ്പാറ ആൻഡ് വെമ്പായം, ചീരാണിക്കര കൈതക്കാട് മേഖലയിലേക്ക് ജലവിതരണത്തിന് അടങ്കൽ തുകയായ 1 കോടി രൂപയുടെ 20 ശതമാനമായ 20 ലക്ഷം, കന്യാകുളങ്ങര മാർക്കറ്റ് നവീകരണത്തിന് അടങ്കൽ തുകയായ 1 കോടി രൂപയുടെ 20 ശതമാനമായ 20 ലക്ഷം, കാരമൂട് - പള്ളിപ്പുറം റോഡ് നവീകരണത്തിന് അടങ്കൽ തുകയായ 2 കോടി രൂപയുടെ 20 ശതമാനമായ 40 ലക്ഷം, നെടുമങ്ങാട് - കരിപ്പൂര് റോഡ് അടങ്കൽ തുകയായ 3കോടി രൂപയുടെ 20 ശതമാനമായി 60 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.