ggg

നെയ്യാറ്റിൻകര : കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ക്രിസ്ത്യൻ മിഷണറിമാർ നൽകിയ സേവനം നിസ്തുലമെന്ന് മന്ത്രി എം എം മണി. പളളിക്കൊപ്പം പളളിക്കൂടങ്ങളും സ്ഥാപിച്ച് വിദ്യാഭ്യസ പ്രക്രിയ മഹത്തരമാക്കിയത് മിഷണറിമാരാണെന്നും അദ്ദേഹം പറഞ്ഞു. കമുകിൻകോട് കൊച്ച് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ തീർഥാടനത്തിന് മുന്നോടിയായി കാൻസർ രോഗികൾക്ക് സഹായ ധനം വിതരണം ചെയ്യുന്ന കനിവ് 2020 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ആൻസലൻ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.ജോയി മത്യാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. പി രജിത, സി.പി.എം ലോക്കൽ കമ്മറ്റി അംഗം കെ.പി ശശിധരൻ,ബി.ജെ.പി സംസ്ഥാന സമിതി അംഗം അതിയന്നൂർ ശ്രീകുമാർ,യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് നിനോ അലക്സ് , വാർഡ് മെമ്പർമാരായ അമ്പിളി , സുധാമണി, പാരിഷ് കൗൺസിൽ സെക്രട്ടറി ആനന്ദകുട്ടൻ, വൈസ് പ്രസിഡന്റ് എം .കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. 32 കാൻസർ രോഗികൾക്ക് മന്ത്രി ധനസഹായം വിതരണം ചെയ്യ്തു.