നെടുമങ്ങാട് : വാളിക്കോടിന് സമീപമുള്ള വഴിയോര വിശ്രമകേന്ദ്രത്തിലെ പാർക്കിംഗ് പ്രദേശത്ത് കഞ്ചാവ് വില്പന പതിവാക്കിയ യുവാവ് പിടിയിൽ. കരിപ്പൂര് നരിച്ചിലോട് ഏ.ആർ മൻസിലിൽ റാഷിദ് (20) ആണ് പിടിയിലായത്. വില്പനയ്ക്കായി വച്ചിരുന്ന കഞ്ചാവ് പൊതികൾ ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.നെടുമങ്ങാട് സി.ഐ വി.രാജേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ സുനിൽഗോപി, ശ്രീകുമാർ,ഹരികുമാർ,അനിൽകുമാർ,വിനു, സനൽരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാളെ റിമാൻഡ് ചെയ്തു.