ആര്യനാട്:ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപ്പുരിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.ഇൗഞ്ചപ്പുരി സ്വദേശി സുദർശനൻ (48), കൊടുക്കന്നി സ്വദേശിനി ഉഷ (50), വാറുകാട് സ്വദേശി അംബിക (49) എന്നിവർക്കാണ് പരിക്കേറ്റത്.ചെറുമഞ്ചലിൽ വച്ച് കഴിഞ്ഞദിവസം വൈകിട്ടാണ് നായ്ക്കളുടെ കടിയേറ്റത്. ആക്രമിച്ച നായ ചത്തതോടെ ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പത്തിലധികം നായ്ക്കളാണ് പ്രദേശത്ത് അലഞ്ഞുതിരിയുന്നത്.ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.