നെടുമങ്ങാട്: ആനാട് പീച്ചാവോട് ശ്രീതമ്പുരാൻ ദേവീക്ഷേത്രത്തിൽ വാർഷിക മഹോത്സവം 12,13 തീയതികളിൽ നടക്കും. 12ന് രാവിലെ 6.30ന് ഗണപതിഹോമം, 7ന് മൃത്യുഞ്ജയ ഹോമം, 8ന് കുരുതി പുഷ്‌പാഞ്ജലി, 9ന് ആത്മീയ പ്രഭാഷണം, വൈകിട്ട് 5.30ന് ഐശ്വര്യപൂജ, രാത്രി 7.30ന് കുട്ടികളുടെ കലാപരിപാടികൾ. 13ന് രാവിലെ 6.30ന് ഗണപതി ഹോമം, 7ന് മൃത്യുഞ്ജയ ഹോമം, 7.30ന് പ്രഭാതഭക്ഷണം, 8.30ന് ഭഗവതപാരായണം, 9ന് സമൂഹപൊങ്കാല, 10ന് നാഗരൂട്ട്, 11.30ന് കലശാഭിഷേകം,വൈകിട്ട് 5.15ന് ഉരുൾ,7ന് മോതകനിവേദ്യം,7.30ന് താലപ്പൊലി,10.30ന് പൂപ്പട, മഞ്ഞനീര് സമർപ്പണം.