ചിറയിൻകീഴ്: പെരുങ്ങുഴി, അഴൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന യുവാവ് ചിറയിൻകീഴ് എക്സൈസിന്റെ പിടിയിലായി. പെരുങ്ങുഴി കുഴിയം കോളനി സ്വദേശിയായ ആന്റണിയാണ് (27) ഒരു കിലോ കഞ്ചാവുമായി പിടിയിലായത്. അഴൂർ, പെരുങ്ങുഴി പ്രദേശങ്ങളിലെ കോളനികളും സ്കൂളുകളും കേന്ദ്രീകരിച്ച് യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചതായി ഉള്ള ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ എസ്. ജി. അരവിന്ദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുധീഷ് കൃഷ്ണ, അശോക് കുമാർ, സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ മോഹൻ, സുഭാഷ്, രതീഷ് ഡ്രൈവർ ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.