തിരുവനന്തപുരം : കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ബഡ്ജറ്റിലൂടെ കർഷകരെ വഞ്ചിച്ചെന്നും അതിൽ പ്രതിഷേധിച്ച് കിസാൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിൽ ഉദ്ഘാടനം ചെയ്‌തു.
രാജ്ഭവനിൽ നിന്നും ക്ളിഫ് ഹൗസിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് ജില്ലാ ഭാരവാഹികളായ വടകര വാസുദേവൻ നായർ, മാരായമുട്ടം രാജേഷ്, തോംസൺ ലോറൻസ്, ആര്യങ്കോട് വിഭുകുമാർ, കാട്ടാക്കട വിജയകുമാർ, ചിറയിൻകീഴ് ഹരിദാസ്, കട്ടയ്ക്കോട് തങ്കച്ചൻ, പുതുക്കുളങ്ങര മണികണ്ഠൻ, മുസ്തഫ,പരുത്തിക്കുഴി സുധീർ, ഉഷാരാജ് തുടങ്ങിയവർ നേതൃത്വം നൽകി.