നെടുമങ്ങാട് : ഓർമ്മക്കൂട്ട് സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ജി.സത്യൻ, ബി.ഗിരീഷ്, ഉഴമലയ്ക്കൽ മൈതീൻ എന്നിവരുടെ ഓർമ്മ പങ്കിടലും സാംസ്‌കാരിക കൂട്ടായ്മയും നാളെ വൈകിട്ട് 4 ന് അയ്യപ്പൻകുഴിയിൽ നടക്കും. കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യും .കെ.എസ് .സുജിലാലിന്റെ അദ്ധ്യക്ഷതയിൽ ഗിരീഷ് പുലിയൂർ, ഉത്തരംകോട് ശശി, ഡോ .എം.എൻ .സോമൻ, എൻ.കെ.കിഷോർ, അസീം താന്നിമൂട് , ഡോ .ബി.ബാലചന്ദ്രൻ, പി.കെ.വേണുഗോപാൽ, വി.ഷിനിലാൽ ,ചുള്ളാളം ബാബുരാജ് എസ് .സുജാതൻ ,വി.അശോകൻ, എസ് .ജോൺ എന്നിവർ പങ്കെടുക്കും.