കഴക്കൂട്ടം: കഴക്കൂട്ടം മരിയൻ എൻജിനിയറിംഗ് കോളേജും എക്‌സൈസ് ഡിപ്പാർട്ടുമെന്റും സംയുക്തമായി ലഹരിഉപയോഗത്തിനെതിരെ ' വിമുക്തി ജ്വാല ' എന്ന പരിപാടി സംഘടിപ്പിച്ചു. എക്‌സൈസ് ഓഫീസർ ഷാനവാസ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ രവീന്ദ്രൻ, കോളേജ് പ്രിൻസിപ്പൽ ഡോ. റൂബി എബ്രഹാം, പ്രൊഫ. വിനോദ്, കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് തുടങ്ങിയവർ സംസാരിച്ചു.