തിരുവനന്തപുരം: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെറുകിട കെട്ടിടനിർമ്മാണ മേഖലയിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമായി അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി (ഐ.എൽ.ഒ ) ചേർന്ന് നടത്തുന്ന ആരോഗ്യ സുരക്ഷിതത്വ പരിശീലന പരിപാടി തിങ്കളാഴ്ച രാവിലെ 10ന് പനവിള എസ്.പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലിൽ നടക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ, ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥ്, ഐ.എൽ.ഒ സീനിയർ സ്‌പെഷ്യലിസ്റ്റ് യോഷി കാവകാമി, പി,പ്രമോദ്, സൂരജ് കൃഷ്ണൻ.ആർ എന്നിവർ പങ്കെടുക്കും. പരിശീലന പരിപാടി 11ന് സമാപിക്കും.